അങ്കമാലി: വിപഞ്ചിക സാഹിത്യവേദി അങ്കമാലിയുടെ ആഭിമുഖത്തിൽ കടാതി ഷാജി അനുസ്മരണവും വിപഞ്ചിക - കടാതി ഷാജിചെറുകഥാ പുരസ്കാര സമർപ്പണവും ഇന്ന് നടക്കും. ഉച്ചയ്ക്ക് 3.30 ന്അങ്കമാലി ഹോട്ടൽ രുഗ്മിണി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനംമുൻ മന്ത്രി, അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യും. വിപഞ്ചിക പ്രസിഡന്റ് സതീഷ് മാമ്പ്ര അദ്ധ്യക്ഷത വഹിക്കും. കടാതി ഷാജി അനുസ്മരണം സുദർശനം സുകുമാരൻ നടത്തും.ഡോ. സുരേഷ് മൂക്കന്നൂർ അവാർഡ് കൃതികളുടെ അവലോകനം നടത്തും. ചെറുകഥ പുരസ്കാരം ഫർസാനയ്ക്ക് മനോജ് വെങ്ങോല നൽകും.വിപഞ്ചിക ബാലചന്ദ്രൻ വടക്കേടത്ത്മാദ്ധ്യമ പുരസ്കാരം വർഗീസ് പുതുശ്ശേരിക്കും നൽകും.