കാലടി: ദേശം - വല്ലംകടവ് പാറപ്പുറം ഭാഗത്ത് ദേശീയ പാതയിലുണ്ടാകുന്നു അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതിന് പ്രദേശ വാസികൾ യോഗം ചേർന്നു. ഫ്രണ്ട്സ് വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് യോഗം ചേർന്നത്. സർവ്വകക്ഷി യോഗം ട്രസ്റ്റ് പ്രസിഡന്റ് ടി.ഐ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. യോഗം ജില്ലാ പഞ്ചായത്ത് അംഗം ശാരദമോഹൻ ഉദ്ഘാടനം ചെയ്തു. ആലുവ എം.എൽ .എ അൻവർ സാദത്ത് , അങ്കമാലി ബ്ലോക്ക് മെമ്പർ കെ.വി. അഭിജിത്ത് തുടങ്ങിയവർ സംസാരിച്ചു. മെമ്മോറാണ്ടം തയ്യാറാക്കി ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർക്കും, ഉന്നത ഉദ്യോഗസ്ഥർക്കും നൽകുവാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു.