കാലടി: ശ്രീനാരായണഗുരുവിന്റെ 171-ാം ജയന്തിയുടെ ഭാഗമായി കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ പ്രൊഫ. എം.കെ. സാനു മാഷിന്റെ 'നാരായണഗുരുസ്വാമി' എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടത്തി. ചേർത്തല എൻ.എസ്.എസ്. കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അഥീന എം.എൻ. വിഷയം അവതരിപ്പിച്ചു. ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ ലൈബ്രറി വനിതാവേദി സെക്രട്ടറി രാധ മുരളീധരൻ അദ്ധ്യക്ഷയായി.

ചെമ്പഴന്തി ശ്രീനാരായണ പഠന കേന്ദ്രം മുൻ ഡയറക്ടർ ഡോ. എം.ആർ. യശോധരൻ യോഗം ഉദ്ഘാടനം ചെയ്തു. എം.ആർ. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കാലടി എസ്. മുരളീധരൻ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.