
ആലുവ: ഉളിയന്നൂർ ചെറുക്കാട്ടിൽ വീട്ടിൽ പരേതനായ അബ്ദുറഹിമാന്റെ മകൻ സി.എ. ജമാൽ (68) നിര്യാതനായി. 17 വർഷമായി ആലുവ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഈവനിംഗ് ബ്രാഞ്ചിലെ ബിസിനസ് ഏജന്റാണ്. ഭാര്യ: നൂർജഹാൻ. മക്കൾ: ജാസ്മിൻ, മുഹമ്മദ് ത്വയ്യിബ്, മുഹമ്മദ് അഷറഫ്. മരുമക്കൾ: നാസർ, ഫർസാന, ഫാത്തിമ. ഖബറടക്കം ഇന്ന് രാവിലെ 9.30 ന് ആലുവ കുഞ്ഞുണ്ണിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.