
മൂവാറ്റുപുഴ : എറണാകുളം റവന്യൂ ജില്ലാ സ്കൂൾസ് വടംവലി മത്സരം വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. എബനേസർ സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വടംവലി അസോസിയേഷൻ പ്രസിഡന്റ് ഷാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജു കുമാർ, പ്രധാനാദ്ധ്യാപിക ജീമോൾ കെ. ജോർജ്, പി. ടി.എ പ്രസിഡന്റ് എൻ. എം .നാസർ എം. പി.ടി. എ. പ്രസിഡന്റ് രേവതി കണ്ണൻ എന്നിവർ പങ്കെടുത്തു. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ പിറവം ഉപജില്ലയും അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ നോർത്ത് പറവൂർ ഉപജില്ലയും വിജയികളായി. കൺവീനർ ജോസ് കെ. ജോൺ പരിപാടികൾക്ക് നേതൃത്വം നൽകി.