കോതമംഗലം : പല്ലാരിമംഗലം മണിക്കിണർ പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി കെ. രാജൻ, ആന്റണി ജോൺ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി നൽകി. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കാത്തതാണ് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കലിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. പാലത്തിന്റെ നിർമ്മാണത്തിന് 9.5 കോടി രൂപ സർക്കാർ വർഷങ്ങൾക്ക് മുമ്പ് അനുവദിച്ചതാണ്.