കിഴക്കമ്പലം: കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭവന സന്ദർശന യാത്രയുടെ സമാപന സമ്മേളനവും യാത്രയിലെ സ്ഥിരാംഗങ്ങൾക്കുള്ള ആദരവും മൂന്നിന് വൈകിട്ട് 6 ന് പട്ടിമറ്റത്ത് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മണ്ഡലംകമ്മിറ്റി പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി പാലിയേറ്റീവ് കെയർയൂണിറ്റിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും തിരഞ്ഞെടുത്തവർക്കുള്ള സൗജന്യ മരുന്ന് വിതരണ കൂപ്പൺ ഉദ്ഘാടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും നിർവഹിക്കും. അകാലത്തിൽ മരണമടഞ്ഞ സുനിൽ നായർക്കുള്ള ധനസഹായം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൈമാറും. അകാലത്തിൽ മരണമടഞ്ഞവർക്കുള്ള പെൻഷൻ സ്‌കീം കെ.പി.സി.സി സെക്രട്ടറി അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ 6000 ഭവനങ്ങൾ സന്ദർശിച്ചാണ് യാത്ര പൂർത്തിയാക്കിയത്. ഇതോടനുബന്ധിച്ച്. ഡി.ജെ വാട്ടർ ഡ്രം മ്യൂസിക് നൈറ്റും നടക്കും.