
കോതമംഗലം: കോതമംഗലം മിനി സിവിൽ സ്റ്റേഷന്റെയും സമീപത്തെ ഹൈറേഞ്ച് ബസ് സ്റ്റാൻഡിന്റെയും പരിസരം കാടുമൂടിയ നിലയിൽ. പൊതുജനങ്ങൾ കടന്നുപോകുകയും വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യുന്ന ഭാഗങ്ങളിലാണ് കാട് നിറഞ്ഞിരിക്കുന്നത്. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മാലിന്യ നിർമ്മാർജനമെന്ന പേരിലുള്ള പരിപാടികൾ നാടുനീളെ നടത്തുമ്പോഴാണ് സ്വന്തം അധികാര പരിധിയിലുള്ള ഇടങ്ങൾ ഇങ്ങനെ വൃത്തിഹീനമായിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.