പറവൂർ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പറവൂർ നഗര മണ്ഡലത്തിന്റെ വിജയദശമി ആഘോഷം ഇന്ന് നടക്കും. വൈകിട്ട് 3.45 ന് പെരുവാരം പടിഞ്ഞാറെ നടയിൽ പഥസഞ്ചലനം ആരംഭിച്ച് തോന്ന്യകാവ് ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തുള്ള വിവേകാനന്ദ നഗറിൽ സമാപിക്കും. 5ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ജസ്റ്റിസ് ഡോ. കെ. നാരായണക്കുറുപ്പ് അദ്ധ്യക്ഷനാകും. ആർ.എസ്.എസ് ജില്ലാ സഹസംഘചാലക് പി.വി. സഞ്ജീവ് മുഖ്യപ്രഭാഷണം നടത്തും.