
പറവൂർ: അക്ഷര പുണ്യത്തിന്റെ നിറവിൽ ക്ഷേത്രങ്ങളിൽ ഇന്ന് മഹാനവമിയും നാളെ വിജയദശമിയും ആഘോഷിക്കും. ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ രാവിലെ കളഭം, ചിറപ്പ്, വിശേഷാൽപൂജകൾ നടക്കും. നാളെ പുലർച്ചെ അഞ്ചിന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. പതിനെട്ട് ഗുരുക്കന്മാരാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നത്.
മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8ന് നവദുർഗാപൂജ, വൈകിട്ട് 6.30ന് നൃത്തസന്ധ്യ, നാളെ രാവിലെ 8ന് പൂജയെടുപ്പ്, വിദ്യാരംഭം, വിദ്യാമന്ത്രാർച്ചന.
ചക്കുമരശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രത്തിൽ ഇന്ന് രാവിലെയും വൈകിട്ടും വിശോഷാൽപൂജ, നാളെ രാവിലെ പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം.
പറവൂത്തറ കുമാരമംഗലം ക്ഷേത്രത്തിൽ ഇന്ന് ആയുധപൂജ, നാളെ രാവിലെ പൂജയെടുപ്പും വിദ്യാരംഭവും. തുടർന്ന് പ്രസാദഊട്ട്.
വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതിക്ഷേത്രത്തിൽ ഇന്ന് രാവിലെ 9ന് ആയുധപൂജ, പൂമൂടൽ. നാളെ രാവിലെ പൂജയെടുപ്പ്, വിദ്യാരംഭം.
പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമത്തിൽ ഇന്ന് രാവിലെ 6.30ന് മഹാനവമിപൂജ, നാളെ രാവിലെ 8ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം.