കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും യംഗ് ഇന്ത്യൻസും തിരുവാർപ്പ് പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വേമ്പനാട് കായൽ - മീനച്ചിൽ നദീമുഖ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി. വി-ഗാർഡ് ഇൻസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു.
ഒരു മാസത്തോളം നീണ്ടു നിൽക്കുന്നതാണ് പദ്ധതി. 'സാമൂഹിക, പാരിസ്ഥിതിക പ്രതിബദ്ധത എക്കാലത്തും വി-ഗാർഡ് ഉയർത്തിപ്പിടിക്കാറുണ്ടെന്ന് മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
വി-ഗാർഡ് ഇൻസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് എ. ശ്രീകുമാർ, വി-ഗാർഡ് ഇൻസ്ട്രീസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആന്റണി സെബാസ്റ്റ്യൻ, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ്, വൈസ് പ്രസിഡന്റ് ജയാ സജിമോൻ, വാർഡ് മെമ്പർ അജയൻ.കെ. മേനോൻ, യംഗ് ഇന്ത്യൻസ് കൊച്ചി ചാപ്റ്റർ ചെയർ മീന പളനിയപ്പൻ, കോ-ചെയർ ആശിക ജെയിൻ തുടങ്ങിയവർ പങ്കെടുത്തു.