janasabha

കൊച്ചി: സി.പി.എം പൂണിത്തുറ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി നഗരസഭയുടെ പൂണിത്തുറ ഡിവിഷനിൽ ജനസഭ ചേർന്നു. യോഗം സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗം അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ടി.ജെ. ജോസ് അദ്ധ്യക്ഷനായി. ഡിവിഷൻ സെക്രട്ടറി ബി. മുകുന്ദൻ, സി.കെ. രാജു, സി.ജെ. ജോസി, കെ.വി. പ്രേംകുമാർ, കെ.എസ്. വിനീഷ് എന്നിവർ സംസാരിച്ചു.