കോതമംഗലം : കോതമംഗലം ചെറിയപള്ളിത്താഴത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് വഴിയാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർക്കും പരിക്കുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. വലിയപള്ളി റോഡിൽ നിന്ന് ഇറങ്ങിവരികയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് അപകടമുണ്ടാക്കിയത്. പാർക്ക് ചെയ്തിരുന്ന കാറിലിടിച്ച ശേഷം റോഡരികിലെ കടയുടെ ഷട്ടറലുമിടിച്ചാണ് കാർ നിന്നത്. കന്നി ഇരുപത് പെരുന്നാളായതിനാൽ പതിവിൽ കൂടുതൽ തിരിക്കുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്. മാമല തോന്നാട്ട് ബേസിൽ സ്ലീബാച്ചൻ (34), മേബി മരിയ എബ്രാഹം (34), അശമന്നൂർ പ്ലാമൂട്ടിൽ അക്‌സ ആൻസ് (9) ,നെല്ലിക്കുഴി ചെമ്മായത്ത് അബ്ദുൾഖാദർ (33) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.