
പറവൂർ: ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനം ആഘോഷിച്ചു. എക്സിക്യുട്ടീവ് ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ ഡോ. അജിത് നിലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ഹൃദയരോഗങ്ങളുടെ പ്രാരംഭം കണ്ടെത്തലും മികച്ച നിയന്ത്രണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ കാർഡിയോളജി ഹെൽത്ത് ചെക്ക്-അപ്പ് പാക്കേജ് അവതരിപ്പിച്ചു. കാർഡിയോളജിസ്റ്റുമാരായ ഡോ. ജെയിൻ ടി. കല്ലറക്കൽ, ഡോ. ശ്രീനാഥ് എന്നിവർ ഹെൽത്ത് ചെക്ക് അപ്പ് പാക്കേജ് ടോക്കൺ കൈമാറി. ഡോ. ശ്രീനാഥ് ഹൃദയരോഗങ്ങളുടെ ലക്ഷണങ്ങളും ജാഗ്രതയും എന്ന വിഷയത്തിൽ സംസാരിച്ചു.
ഹൃദയ സംബന്ധമായ രോഗലക്ഷങ്ങളെക്കുറിച്ച് സ്റ്റാഫ് നഴ്‌സ് അലീന ബോധവത്കരണ ക്ളാസെടുത്തു. പരിപാടിയിൽ പങ്കെടുത്തവർക്ക് സൗജന്യ ബ്ലഡ് പ്രഷർ, റാൻഡം ബ്ലഡ് ഷുഗർ, പൾസ് എന്നിവ പരിശോധനിച്ചു. ഹൃദയാരോഗ്യത്തിനും മാനസികസന്തുലിതത്തിനും സഹായകമായ യോഗ ക്ലാസിന് ലക്ഷ്മി ദേവി നേതൃത്വം നൽകി. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. മഞ്ജുഷ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിംപിൾ രാജഗോപാൽ, നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. എം.ജി. ശ്രീജമോൾ, നഴ്സിംഗ് സൂപ്രണ്ട് ലെഫ്. കേണൽ അമിതനാസ്, ഡെപ്യൂട്ടി മാനേജർമാരായ ഡോ. ദീപുരാജ്, കെ.എൻ. ക്രിസ്റ്റസ്, ഡോക്ടർമാരായ പോൾ, അർജുൻ, ആറ്റ്ലിൻ എന്നിവർ സംസാരിച്ചു.