
കൊച്ചി: കലൂർ പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായയുടെ 99ാം ദർശനത്തിരുന്നാളിന് ഇന്ന് കൊടിയേറും. വൈകിട്ട് അഞ്ചിന് വരാപ്പുഴ അതിരൂപത വികാർ ജനറൽ മോൺ. മാത്യു കല്ലിങ്കൽ കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിക്കും. ദിവ്യബലി, ജൂബിലി ലോഗോയുടെ പ്രകാശനം എന്നിവ നടക്കും. പിറ്റേന്ന് രാവിലെ ആറിനും വൈകുന്നേരം 5.30നും ദിവ്യബലി ഉണ്ടാകും. ഒക്ടോബർ നാലിന് വൈകിട്ട് അഞ്ചിന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. തിരുനാൾ ദിനമായ ഒക്ടോബർ അഞ്ചിന് രാവിലെ ഒമ്പതിന് തിരുനാൾ ദിവ്യബലി നടക്കും. ഫാ. ഹെന്റി പട്ടരുമഠത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. 12 ന് എട്ടാമിടത്തോടെ തിരുനാൾ സമാപിക്കും.