
മൂവാറ്റുപുഴ: കവയിത്രി അംബികയുടെ കവിതാ സമാഹാരം "അകം" ഡോ. കെ ജി പൗലോസ് പ്രകാശിപ്പിച്ചു. പ്രദീപ് പൈമ പുസ്തകം ഏറ്റുവാങ്ങി. കവി സിന്ധു ഉല്ലാസ് കവിതാ സമാഹാരം പരിചയപ്പെടുത്തി. പുരോഗമന കലാസാഹിത്യ സംഘം മേഖലാ പ്രസിഡന്റ് സി.എൻ. കുഞ്ഞുമോൾ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ജയകുമാർ ചെങ്ങമനാട്, മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം കുമാർ കെ. മുടവൂർ, മേഖലാ ആക്ടിംഗ് സെക്രട്ടറി കെ. മോഹനൻ. എൻ.വി. പീറ്റർ എന്നിവർ സംസാരിച്ചു.