sndp

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സീനിയർ കുട്ടികൾ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങൾ കൃത്യമായി മനസിലാക്കുന്നതിനും അതുവഴി പൗരബോധത്തോടുകൂടി ജീവിക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.

സീനിയർ സിവിൽ പൊലീസ് ഓഫീസർ ശശികുമാർ കെ.ആർ. പ്രവർത്തനങ്ങൾ വിശദീകരിച്ചു. തുടർന്ന് പ്രതികളെ അടക്കുന്ന സെല്ലുകളും ആയുധപ്പുരയും ആയുധങ്ങളുടെ ഉപയോഗവും അതിന്റെ പ്രവർത്തനങ്ങളും സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിംസ് ആർ.ഒ. വിവരിച്ചു. ട്രാഫിക് പൊലീസ് സ്റ്റേഷനുകളുടെ അടക്കം പ്രവർത്തനങ്ങൾ കൃത്യമായ രീതിയിൽ തന്നെ കുട്ടികൾക്ക് വിശദീകരിച്ച് നൽകി. മൂവാറ്റുപുഴ സ്റ്റേഷൻ ഇൻസ്പെക്ടർ ബേസിൽ തോമസ് കുട്ടികളുമായി സംവദിച്ചു. ഇൻസ്പെക്ടർ സത്യൻ പി.ബി., പബ്ലിക് റേഷൻ റിലേഷൻ ഓഫീസർ ഷിനു കെ.എസ്., സീനിയർ സിവിൽ പൊലീസ് ഓഫീസർ ശശികുമാർ കെ.ആർ., സി.പി.ഒ കബീർ പി.എ., എ.സി.പി.ഒ.ശ്രീജ ടി.വി. എന്നിവർ നേതൃത്വം നൽകി.