train

ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് നാല് സ്‌പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഓണത്തിരക്കിനെ തുടർന്ന് നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിലെല്ലാം ടിക്കറ്റ് തീർന്നിരുന്നു. ഈ സാഹചര്യത്തിലാണ് റെയിൽവെയുടെ നീക്കം. ചെന്നൈ സെൻട്രൽ- തിരുവനന്തപുരം നോർത്ത് (06127), തിരുവനന്തപുരം നോർത്ത് - ഉധ്ന ജംഗ്ഷൻ (06137), മംഗളൂരു - സെൻട്രൽ തിരുവനന്തപുരം നോർത്ത് (06010), വില്ലുപുരം ജംഗ്ഷൻ - ഉധ്ന ജംഗ്ഷൻ (06159) എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച ട്രെയിനുകൾ.