israel

ഹമാസിന്റെ സായുധ വിഭാഗം വക്താവ് അബു ഒബെയ്ദയെ ഇസ്രയേൽ വധിച്ചു. ശനിയാഴ്ച ഗാസ സിറ്റിയിലുണ്ടായ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. അൽറിമൽ മേഖലയിൽ അബു ഒളിവിലായിരുന്ന ആറ് നില കെട്ടിടത്തിലേക്ക് ഇസ്രയേലിന്റെ അഞ്ച് മിസൈലുകളാണ് പതിച്ചത്. മറ്റ് ആറ്‌പേരും കൊല്ലപ്പെട്ടു. 20പേർക്ക് പരിക്കേറ്റു.