
റഷ്യയുടെ കരുത്തനായ എസ്.യു 57 ഫൈറ്റർ ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിച്ചാലോ? അതിനുള്ള സാഹചര്യം വിദൂരമല്ല. അമേരിക്കയുമായുള്ള സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ - റഷ്യ പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമാണിത്. റഷ്യ ഫൈറ്റർ ജെറ്റിന്റെ ടെക്‌നോളജി കൈമാറും എന്നാണ് വിവരം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും മറ്റ് പ്രാദേശിക ഇന്ത്യൻ പ്ലാന്റുകളുമാണ് ഉത്പാദന പങ്കാളികളായി പരിഗണിക്കപ്പെടുന്നത്.