കൊച്ചി: കനറാ ബാങ്കിന്റെ പ്രോപ്പർട്ടി എക്‌സ്‌പോ നാളെ കൊച്ചിയിൽ നടക്കും. ബാങ്കിന്റെ കൊച്ചി എ.ആർ.എം ശാഖയുടെ കൈവശമുള്ള വസ്തു വകകൾ സർഫേസി നിയമപ്രകാരം വാങ്ങുന്നതു സംബന്ധിച്ചും സർഫേസി നിയമപ്രകാരം ആസ്തികൾ ബാങ്കിൽ നിന്ന് എങ്ങനെ വാങ്ങാമെന്നതിനെക്കുറിച്ചും എക്സ്‌പോ അറിവ് പകരും.
ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ കനറാ ബാങ്കിന്റെ എറണാകുളം സൗത്ത് ശാഖയിലാണ് പ്രോപ്പർട്ടി എക്‌സ്‌പോ.
വാണിജ്യ കെട്ടിടങ്ങളും താമസയോഗ്യമായ വീടുകളും തരിശു ഭൂമികളും വാങ്ങാനുള്ള അവസരം എക്‌സ്‌പോയിൽ ഒരുക്കിയിട്ടുണ്ട്. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപകർക്കും മികച്ച അവസരമാണിത്. വിവരങ്ങൾക്ക് കനറാ ബാങ്ക് എ.ആർ.എം ശാഖയുമായി ബന്ധപ്പെടുക. ഫോൺ: 8281991413