marri
തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച സദസ്സ് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മേരി ഉദ്ഘാടനം ചെയ്യുന്നു.


തൊടുപുഴ: കേരള എൻ ജി ഒ യൂണിയൻ കലാ സാംസ്‌കാരിക വേദിയായ കനൽ കലാവേദിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മുൻസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച സദസ്സ് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി മേരി ഉദ്ഘാടനം ചെയ്തു. എ.കെ.ജി.സി.റ്റി സംസ്ഥാന നിർവ്വാഹക സമതി അംഗം സന്തോഷ് റ്റി വർഗ്ഗിസ് മുഖ്യപ്രഭാഷണം നടത്തി . യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എം ഹാജറ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.എസ് മഹേഷ് സ്വാഗതവും കൺവീനർ സജിമോൻ ടി മാത്യു നന്ദിയും പറഞ്ഞു.