കരിമണ്ണൂർ: പന്നൂർ എൻ.എസ്.എസ് യു.പി സ്‌കൂളിൽ ഓണാഘോഷവും കുട്ടികളുടെയും പി.ടി.എ ഭാരവാഹികളുടെയും വിവിധ കലാ മത്സരങ്ങളും നടത്തി. വാർഡ് മെമ്പർ എ.എൻ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഹെഡ്മാസ്റ്റർ ടി.എൻ കേശവകുറുപ്പ് ഓണസന്ദേശം നൽകി. ഹെഡ്മിസ്ട്രസ് പി.എൻ മായ, പി.ടി.എ പ്രസിഡന്റ് ബലേഷ് ഭാസ്‌ക്കർ, അദ്ധ്യാപകരായ ജസ്റ്റിൻ വർഗീസ്, ജിഷ, ആതിര രവി, സ്വപ്ന സ്റ്റാൻലി പറയന്നിലം എന്നിവർ ആശംസകൾ നേർന്നു.