വെള്ളത്തൂവൽ : വെള്ളത്തൂവൽ പഞ്ചായത്തിനെതിരെ കുറ്റവിചാരണയും മഹാത്മാഗാന്ധി ഗ്രാമസ്വരാജ് സെമിനാറും സംഘടിപ്പിച്ചു. സർവീസ് സഹകരണ ബാങ്ക് ഓഡറ്റോറിയത്തിൽ നടന്ന സെമിനാർ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ഡി ടോമി അദ്ധ്യക്ഷത വഹിച്ചു. പി.വി സ്‌കറിയ, ഡി.കുമാർ, ജോർജ് തോമസ്, എ.എൻ സജികുമാർ, റോയ് പാലക്കൽ, എം ഡി അർജുൻ, ടിനു കുര്യാക്കോസ്, എം,എ സിസൺ എന്നിവർ പ്രസംഗിച്ചു.