mes

തൊടുപുഴ: എം.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. തൊടുപുഴ മാർത്തോമ ചർച്ച് പാരിഷ് ഹാളിൽ എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.എച്ച് മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാസിത് ഹസൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ കെ. ദീപക്ക്, മുൻ ജില്ലാ ഗവ. പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ് അശോകൻ, ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. സനിൽ ബാബു എന്നിവർ മുഖ്യാതിഥികളായി. തുടർന്ന് മുതിർന്ന എം.ഇ.എസ് നേതാക്കളായ വി.എം അബ്ബാസ്. വി.എ ജമാൽ മുഹമ്മദ്, പി.എം അലിയാർ എന്നിവരെ ആദരിച്ചു. എം.ഇ.എസ് ജില്ലാ സെക്രട്ടറി ഷാജിമോൻ പി.എ സ്വാഗതവും യൂത്ത് വിങ് ജില്ലാ സെക്രട്ടറി അഡ്വ. ബുർഹാൻ ഹുസൈൻ റാവുത്തർ നന്ദിയും പറഞ്ഞു.