കട്ടപ്പന: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഉടുമ്പൻചോല മേഖല കുടുംബസംഗമം കട്ടപ്പനയിൽ ഇന്ന് നടക്കും. 'ഫാമിലി മീറ്റ് വിത്ത്' ഓണാഘോഷം വള്ളക്കടവ് സിബീസ് ഗാർഡനിൽ നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്യും. ഓണാഘോഷത്തോടൊപ്പം വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. എ.കെ.പി.എ ഉടുമ്പൻചോല മേഖലാ പ്രസിഡന്റ് മാത്തുക്കുട്ടി പൗവ്വത് അദ്ധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് സെബാൻ ആതിര ഓണസന്ദേശം നൽകും. സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ ഓണസമ്മാന വിതരണം നടത്തും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, ജിലീഷ് ജോർജ്, റോബിൻ എൻവീസ്, ബാബു സുരഭി, ബിജോ മങ്ങാട്ട്, ജാക്സൺ ജോസഫ്, ഷിബു വിസ്മയ, റെജി ജോസഫ്, എം.എസ് അരുൺ, സുരേഷ് ആതിര, ജോസഫ് ജോൺ എന്നിവർ സംസാരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.