ഏഴല്ലൂർ: കുമാരമംഗലം സർവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണം സഹകരണ വിപണി ഏഴല്ലൂരിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. ലൈജു രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം ബാങ്ക് പ്രസിഡന്റ് സിനോജ് ജോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സെക്രട്ടറി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.