പീരുമേട്:അടച്ചു പൂട്ടിയ ഏലപ്പാറ ഹെലിബറിയതോട്ടം ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും.
ഇന്നലെകോട്ടയത്ത് ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷന്റെ സാന്നിദ്ധൃത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.തൊഴിലാളികളുടെ ശമ്പള കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടപ്പോൾതോട്ടം ഉടമ ഒരു മുന്നറിയിപ്പും ഇല്ലാതെ ആഗസ്റ്റ് എട്ടിന് അടച്ചുപൂട്ടി സ്ഥലം വിടുകയായിരുന്നു.


തീരുമാനങ്ങൾ

ഇങ്ങനെ

തൊഴിലാളികൾക്ക്58 മാസത്തെ പ്രൊവിഡന്റ്ഫണ്ട് കുടിശിക വരുത്തിയതുക ഉടമ ഒരു വർഷത്തിനകം അടയ്ക്കും, മരണമടഞ്ഞവർ, സൂപ്പർആനുവേഷൻ എന്നീവിഭാഗത്തിൽ പെട്ട തൊഴിലാളികളുടെ കുടിശിക ഡിസംബർ 31നകവും,വേതന വർദ്ധന കുടിശികയുടെ ആദ്യഗഡുവായി 2000 രൂപ 2025 സെപ്തംബറിൽ തന്നെ നൽകും.തോട്ടത്തിലെ മറ്റെല്ലാ വിഷയങ്ങളും ഒക്ടോബർ4ന് കൂടുന്ന അടുത്തയോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം കൈകൊള്ളുമെന്ന തീരുമാനത്തിന്റഅടിസ്ഥാനത്തിലാണ് ഇന്നു മുതൽതോട്ടം തുറന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചത്.


=ഹെലിബറിയതേയിലതോട്ടത്തിലെ ഹെലിബറിയ, ചിന്നാർ, വള്ള കടവ് എന്നീ ഡിവിഷനുകളിലായി 500 സ്ഥിരം തൊഴിലാളികളും 500 ൽ അധികം കരാർ തൊഴിലാളികളും, അന്യസംസ്ഥാന തൊഴിലാളികളുമാണ്‌ജോലി ചെയ്തുവരുന്നത്.
=രണ്ടു മാസമായിതോട്ടം പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് തൊഴിലാളി കുടുംബങ്ങൾ വൻ പ്രതിസന്ധിയിലേക്കുനീങ്ങുകയായിരുന്നു.


ഇതിന് മുമ്പ് രണ്ട്പ്രാവശ്യം നടന്നചർച്ചകൾ നടത്തിയിരുന്നെങ്കിലും തീരുമാനമൊന്നും ആകാതിരുന്നതിനെ തുടർന്ന് സംയുക്ത തൊഴിലാളി യൂണിയനുകളുടെനേതൃത്വത്തിൽ ശക്തമായ സമരപരിപാടികളിലേക്കു നീങ്ങുമ്പോഴാണ് ഉടമകൾ ചർച്ചക്കു തയ്യാറായതും തീരുമാനത്തിലേക്കെത്തിയതും.
തോട്ടം ഉടമകളെ പ്രതിനിധീകരിച്ച് ഉടമ അശോക് ദുഗാർ, എക്സിക്യൂട്ടീവ് ഡയറക്ടർ യാഷ്
ദുഗാർ, എന്നിവരും സംയുക്ത ട്രേഡ് യൂണിയനുകളെ പ്രതിനിധികരിച്ച് ആന്റപ്പൻ എൻ.ജേക്കബ്, കെ.റ്റി ബിനു, (സി.ഐ.ടി.യു,) എം ആന്റണി, ആർ വിനോദ്, ( എ .ഐ. ടി .യു സി )അഡ്വ. സിറിയക്ക്‌തോമസ്, പി .എംജോയ് ( ഐ. എൻ. ടി .യു സി)മോഹനൻ (ബി.എം.എസ് ) എന്നിവർചർച്ചയിൽ പങ്കെടുത്തു.