കട്ടപ്പന :നഗരസഭ കൃഷിഭവന്റെ നേതൃത്വത്തിൽ ഓണവിപണി 2025 നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. ജെ. ബെന്നി ഉദ്ഘാടനം ചെയ്തു. നഗരസഭ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വിപണി പ്രവർത്തിക്കുന്നത്. പ്രാദേശിക കർഷകരിൽനിന്ന് സംഭരിച്ച നാടൻ പച്ചക്കറികളും ഹോർട്ടിക്കോർപ്പിൽനിന്ന് സംഭരിച്ച പച്ചക്കറികളും കേരള ഗ്രോ ബ്രാൻഡ് ഉത്പന്നങ്ങളു ഉൾപ്പെടെ വിപണിയിൽ ലഭ്യമാണ്. കൃഷി ഓഫീസർ ആഗ്‌നെസ് ജോസ് സംസാരിച്ചു.കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

മുട്ടം റീജണൽ ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന സഹകരണ ഓണവിപണി ആരംഭിച്ചു. പ്രസിഡന്റ് ബിജി ചിറ്റാട്ടിൽ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ എം കെ ഷാജി, ഷാജു തോമസ്, പീസ് തെങ്ങുംപ്പള്ളി , കെ ഡി സുകുമാരൻ, ശ്രീജാ ശ്രീജി, പി എ പീറ്റർ, ഹോണററി സെക്രട്ടറി ബെന്നി അപ്പോഴത്ത്, മുട്ടം മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വിജു സി ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു

ഉപ്പുതറ കൃഷിഭവന്റെ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. കർഷകർക്ക് പൊതുവിപണിയിൽ ലഭിക്കുന്നതിനേക്കാൾ അധികവില തങ്ങളുടെ ഉൽപന്നങ്ങൾക്ക് ലഭിക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് വിപണി വിലയേക്കാൾ 30% വരെ വിലക്കുറവിൽ പച്ചക്കറികളും മറ്റും വാങ്ങാനും സാധിക്കും. 4 വരെയാണ് വിപണി പ്രവർത്തിക്കുന്നത്. പഞ്ചായത്തംഗങ്ങളായ ഷീബ സത്യനാഥ്, സാബു വേങ്ങവേലി, രശ്മി, ജെയിംസ് തോക്കോമ്പിൽ,അസിസ്റ്റന്റ് കൃഷി ഓഫീസർ അനീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.