തൊമ്മൻകുത്ത് : സെന്റ് ജോസഫ് എൽ.പി സ്‌കൂളിൽ ഓണാഘോഷം നടത്തി.ഓണ സദ്യ,പായസ വിതരണം, കുട്ടികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും വിവിധ മത്സരങ്ങൾ എന്നിവ നടന്നു.മുൻ ഹെഡ്മാസ്റ്റർ ഫ്രാൻസിസ് സാലസ് സമ്മാന വിതരണം നടത്തി.സ്‌കൂൾ മാനേജർ ഫാദർ ജെയിംസ് ഐക്കരമറ്റം, വാർഡ് മെമ്പർ ബിബിൻ അഗസ്റ്റിൻ, ഹെഡ്മാസ്റ്റർ സോളി ജോസഫ്, അദ്ധ്യാപകരായ മഞ്ജു ജോസ്, റീത്തകുട്ടി സാജു, ദേവിക ഷാജി,ജെസ്സി പി. പി. പി.ടി.എ പ്രസിഡന്റ് രാജ്‌മോഹൻ, എം.പി.ടി എ പ്രസിഡന്റ് ഷൈജി ജിമ്മി,ജോർജ് വർഗീസ്സ്, ജോൺ ഇ.വി എന്നിവർ നേതൃത്വം നൽകി.