bus

പീരുമേട്: കരടിക്കുഴി പഞ്ചായത്ത് എൽ .പി സ്‌കൂളിന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു പുതിയൊരു സ്‌കൂൾ ബസ് എന്നത്. ഇക്കാര്യത്തിൽ എം.എൽ.എ എന്ന നിലയിൽ വാഴൂർ സോമൻ ഇ

ടപെടീൽ നടത്തിയിരുന്നു. സ്കൂൾ ബസ് ലഭിച്ചപ്പോൾ കരടിക്കുഴി സ്‌കൂളിലെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. കാരണം അവരുടെ സന്തോഷത്തിൽ പങ്കുചേരാൻ പ്രിയപ്പെട്ട എംഎൽഎ ഇനി വരില്ല. 240 കുട്ടികൾ പഠിക്കുന്ന കരടിക്കുഴി പഞ്ചായത്ത് എൽ പി സ്‌കൂളിന് കഴിഞ്ഞ വർഷമാണ് പീരുമേട് എംഎൽഎ വാഴൂർ സോമൻ സ്‌കൂൾ ബസ് വാങ്ങാൻ 2250000 രൂപ അനുവദിച്ചത്. സ്‌കൂൾ ബസ് ഉടൻ ലഭിക്കുമെന്നും അതിന്റെ ഉദ്ഘാടനം എംഎൽഎ കൊണ്ട് നിർവഹിക്കാൻ ഇരുന്നതാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. കരടിക്കുഴി സ്‌കൂൾ അദ്ധ്യാപകരും പി.ടി.എയും, വിദ്യാർത്ഥികളുംനിറകണ്ണുകളോരെ സ്മരിക്കുക്കുകയാണ്.