കട്ടപ്പന: എസ്എൻ.ഡി.പി യോഗം കട്ടപ്പന 1236 ാംനമ്പർ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് സജീന്ദ്രൻ പൂവാങ്കൽ അദ്ധ്യക്ഷനായി. വിനോദ് ഉത്തമൻ ഓണസന്ദേശം നൽകി. വിവിധ കലാപരിപാടികളും നടത്തി. യോഗം ഇൻസ്‌പെകടിങ് ഓഫീസർ അഡ്വ. കെ ആർ മുരളീധരൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വത്സല, സെക്രട്ടറി ബിനു പാറയിൽ, വൈസ് പ്രസിഡന്റ് സാബു അറക്കൽ എന്നിവർ സംസാരിച്ചു.