കൊടുവേലി: ആനിക്കുഴ യംഗ് കേരള പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. കുട്ടികളുടെ വിവിധ കലാ, കായിക മത്സരങ്ങൾ നടന്നു. പായസമേളയും, പൂക്കള മത്സരവും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജിമ്മിച്ചൻ വണ്ണപ്പുറം മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി സെക്രട്ടറി റ്റി.എം. രൂപൻ, ഉണ്ണി കെ.എം., തങ്കച്ചൻ ജോസഫ്, പി.പി. ജോർജ്, സാബു മാത്യു, ബെന്നി ജോർജ്, ജോൺ ജോസഫ്, ജിതിൻ ജോണി, കെ.വി. സേവ്യർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.