തൊടുപുഴ: കെ.പി.എം.എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിക്കും. ശനിയാഴ്ച നടക്കുന്ന ജന്മദിനാഘോഷം സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10ന് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര സമ്മേളന നഗരിയായ ജോയിന്റ് കൗൺസിൽ ഹാളിന് മുമ്പിൽ സമാപിക്കും. പി.വി ശ്രീനിജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണൻ ജന്മദിന സന്ദേശം നൽകും.നഗരസഭ ചെയർമാൻ കെ.ദീപക്, ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി.എ ബാബു, പ്രസിഡന്റ് ഒ.കെ ബിജു, ജോയിന്റ് സെക്രട്ടറി അനിൽകുമാർ അടിമാലി, വൈസ് പ്രസിഡന്റ് ടി.ടി ഭാസ്‌കരൻ എന്നിവർ അറിയിച്ചു.