തൊടുപുഴ: കരിമണ്ണൂരിൽ വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്ന ബിവറേജസ് ഔട്ട് ലെറ്റ് ഉടുമ്പന്നൂരിലേക്ക് മാറ്റിയത് പുനസ്ഥാപിക്കണമെന്ന് സമാജ് വാദി പാർട്ടി ജില്ലാ പ്രസിഡന്റ് എം.ടി തോമസ്. സി.പി.എം നേതാവിന്റെ കെട്ടിടത്തിലേക്ക് മാറിയത് നിയമങ്ങൾ പാലിക്കാതെയാണെന്നും എംടി തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവർക്കും തൊമ്മൻകുത്ത് വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തുന്നവർക്കും ഏറെ സൗകര്യപ്രദമായ കെട്ടിടം മാറ്റിയ നടപടി പുന:സ്ഥാപിക്കണം. നിലവിൽ മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കു മ്പോഴാണ് സ്റ്റേ ലഭിച്ചില്ലെന്ന കാരണത്താൽ ഔട്ട് ലെറ്റ് മാറ്റിയത്. ഇത് തിരികെ സ്ഥാപിക്കാൻ നിയമ പോരാട്ടം തുടരുമെന്നും എം.ടി തോമസ് പറഞ്ഞു.