mela
ദീനദയ സോഷ്യൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ഓണം വിപണന മേള

തൊടുപുഴ: ദീനദയ സോഷ്യൽ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ഓണം വിപണന മേളയിൽ തിരക്കേറുന്നു. നഗരത്തിലെ ഓണവിപണയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ഉപ്പേരികൾ, നാടൻ പലഹാരങ്ങൾ, വിവിധയിനം പായസങ്ങൾ അടക്കമുള്ള ഓണവിഭവങ്ങൾ നൽകുന്നുവെന്നതാണ് പ്രതേകത. പാലട, ഗോതമ്പ്, അട, പരിപ്പ് എന്നിങ്ങനെ നാല് കൂട്ടം പായസങ്ങൾ, വെളിച്ചെണ്ണ, ശർക്കര ഉപ്പേരി, കായ ഉപ്പേരി, ചീട, ഇഞ്ചി അച്ചാർ, പപ്പടം, അച്ചാർ പൊടി, മുളക്‌പൊടി എന്നയ്ക്ക് പുറമേ ചിരട്ട തവിവരെയും വിപണനമേളയിലുണ്ട്. ശരക്കര ഉപ്പേരി - 540, വട്ട ഉപ്പേരി - 500, വെളിച്ചെണ്ണ - 420, പാലട പായസം - 250, ഗോതമ്പ് പായസം - 230, അട, പരിപ്പ് പായസം - 240 എന്നിങ്ങനെയാണ് ഒരു ലിറ്ററിന് വില. ഇത്രാടംവരെ രാവിലെ 8 മുതൽ വൈകിട്ട് 7.30വരെയാണ് പ്രവർത്തനം. തിരുവോണ ദിവസം ഉച്ചവരെ പയസ വിതരണത്തിനായി മേളയുണ്ടാകും. വിഭവങ്ങൾ ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. പ്രസിഡന്റ് അംബുജാക്ഷിയമ്മ, സെക്രട്ടറി പ്രീത പ്രദീപ്, സിനിമോൾ കെ.കെ എന്നിവരുടെ നേതൃത്വത്തിലാണ് അമ്പലം ബൈപ്പാസിലെ എസ്.ബി.ഐ ഓഫീസ് കോംപ്ലക്സിന് മുന്നിലായുള്ള ഓണം വിപണനമേള.