chanda
സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവെട്ടിച്ചിറ ജംഗ്ഷനിൽ ആരംഭിച്ച ഓണച്ചന്ത ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

ഇടവെട്ടി: സി.പി.എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവെട്ടിയിൽ ഓണച്ചന്ത ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ പാർട്ടി പ്രവർത്തകരും കർഷകരും ഉത്പ്പാദിപ്പിച്ച ഉല്പ്പന്നങ്ങൾ ന്യായവിലയ്ക്ക് വാങ്ങി 30 ശതമാനം വില കുറച്ചാണ് ചന്തയിൽ വിറ്റഴിക്കുന്നത്. ഇടവെട്ടിച്ചിറ ജംഗ്ഷനിൽ ആരംഭിച്ച ഓണച്ചന്ത ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. തെക്കും ഭാഗം ലോക്കൽ സെക്രട്ടറി ടി.എം. മുജീബ് അദ്ധ്യക്ഷത വഹിച്ചു. ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി സുബൈർ ആദ്യവിൽപ്പന നിർവ്വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുജാത ശിവൻനായർ, സുബൈദ അനസ് ,സൂസി റോയി,സി,ഡി.എസ് ചെയർപേഴ്സൺ ബീന വിനോദ് എന്നിവർ സംസാരിച്ചു. ഓണച്ചന്ത നാളെ സമാപിക്കും.