തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും. ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ ചിത്രരചനാ മത്സരവും ചെസ് മത്സരവും ഇന്ന് നടക്കും. രാവിലെ 9.30 മുതൽ തൊടുപുഴ - മൂവാറ്റുപുഴ റോഡിലുള്ള മർച്ചന്റ്സ് ട്രസ്റ്റ് ഹാളിലാണ് മത്സരങ്ങൾ. ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്ക് ചെസ്സ് മത്സരവും യു.പി, എൽ.പി, ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്ക് ചിത്രരചനാ മത്സരവും നടത്തപ്പെടുന്നു. വിജയികൾക്ക് 3001. 2001. 1001 രൂപ ക്യാഷ് അവാർഡും മെമെന്റോയും നൽകും. പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾക്ക് 9207023031 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. തൊടുപുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പൂക്കള മത്സരത്തിൽ (ക്യാഷ് പ്രൈസ് - 7001. 5001. 3001) പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുകളിൽ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്നും സംഘാടകസമിതി അറിയിച്ചു.