തൊടുപുഴ : അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്റെ ഈ വർഷത്തെ വിശ്വകർമ്മ ദിനാഘോഷം, ഘോഷയാത്രയോടെയും പൊതുസമ്മേളനത്തോടെയും അതിവിപുലമായ പരിപാടികളോടെ തൊടുപുഴയിൽ 17ന് നടത്താൻ താലൂക്ക് യൂണിയൻ കമ്മിറ്റി തീരുമാനിച്ചു.പരിപാടിയുടെ വിജയത്തിലേക്കായി കെ കെ വിനു (ചെയർമാൻ),വി കെ രാജേഷ് (പ്രോഗ്രാം കൺവീനർ ) ,ബിജു കുന്നുമ്മൽ ( ജനറൽ കൺവീനർ),സന്തോഷ് വി .കെ ( വോളണ്ടിയർ കമ്മറ്റി കൺവീനർ)പി.ആർ ബിനോജ് (പബ്ലിസിറ്റി കൺവീനർ ) , സുനിൽ പി കെ (ഫിനാൻസ്),അഡ്വ. എം എസ് വിനയരാജ് , ബിന്ദുവിക്രമൻ, ഇ .കെ മുരളീധരൻ എന്നിവർ രക്ഷാധികാരികളായും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.