തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മഹാ തിരുവോണഊട്ട് നടക്കും. വെള്ളിയാഴ്ച്ച രാവിലെ 10ന് ചടങ്ങുകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദ്വാപരയുഗത്തിൽ നകുലൻ ഭഗവാന്റെ പ്രതിഷ്ഠ നടത്തിയത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ ആയിരുന്നു ഭഗവാന്റെ പുനപ്രതിഷ്ഠ നടത്തിയ വടക്കുംകൂർ രാജാവിൻ സ്വപ്നദർശനത്തിലൂടെ തിരുവോണ ഊട്ടിന്റെ മഹാത്മ്യം ഭഗവാൻ അരുളി ചെയ്തു. കഴിഞ്ഞ 4 വർഷമായി എല്ലാ തിരുവോണത്തിനും തിരുവോണ ഊട്ട് വിപുലമായ ചടങ്ങുകളോടെ ക്ഷേത്രത്തിൽ നടന്നുവരുന്നുണ്ട് മഹാ തിരുവോണ ഊട്ടിന് വിശിഷ്ടാതിഥികളായി വടക്കും രാജവംശത്തിലെ ഗോദവർമ്മ തമ്പുമാൻ, പ്രഭാവതി തമ്പുരാട്ടി. രവിവർമ്മ തമ്പുരാൻ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുക്കും. മഹാ തിരുവോണ ഊട്ട് സദ്യയിൽ 2000 പേർ പങ്കെടുക്കും. മഹാതിരുവോണഊട്ട് സദ്യയുടെ നടത്തിപ്പിന് 2 അംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം സെക്രട്ടറി സിജു ബി പിള്ള, ചെയർമാൻ കെ.ആർ ദേവരാജൻ, കൺവീനർ ദീപു സോമൻ, ഭരണസമിതിയംഗം ഹരികൃഷ്ണൻ മഠത്തിൽ, കിഷോർ കുമാർ പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.