youthfrend
യൂത്ത് ഫ്രണ്ട് (എം) കട്ടപ്പനയിൽ നടത്തിയ പ്രതിഷേധ മാർച്ച്



കട്ടപ്പന: ഭൂപതിവ് ചട്ട ഭേദഗതിയിലൂടെ മുഴുവൻ കർഷകരെയും സംരക്ഷിച്ച എൽ.ഡി.എഫ് ഗവൺമെന്റിനെയും അതിനുവേണ്ടി പ്രയത്നിച്ച മന്ത്രി റോഷി അഗസ്റ്റിനേയും അപകീർത്തിപ്പെടുത്തുന്ന കോൺഗ്രസ് നിലപാടിനെതിരെ യൂത്ത് ഫ്രണ്ട് (എം) കട്ടപ്പനയിൽ പ്രതിഷേധ മാർച്ച് നടത്തി. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിഗ് കമ്മിറ്റി അംഗം അഡ്വ. മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ അദ്ധ്യക്ഷനായി. .മാത്യു വാലുമ്മൽ, ബിജു ഐക്കര, ഷാജി കൂത്തോടി, ബിജു വാഴപ്പനാടി, ജോണി ചെമ്പുകട എന്നിവർ സംസാരിച്ചു. വിപിൻ സി അഗസ്റ്റീൻ, ആൽബിൻ ആന്റണി വറപോളയ്ക്കൽ, ജോമറ്റ് ഇളംതുരുത്തിയിൽ, സാജൻ കൊച്ചുപറമ്പിൽ, പ്രിന്റോ കട്ടക്കയം, ബ്രീസ്‌ജോയ് മുള്ളൂർ, അനീഷ് ആന്റണി, അനീഷ് കടുമാക്കൽ, മാത്യു അഗസ്റ്റിൻ, ജിജുമോൻ വരയാത്ത്‌രോട്ട്, അജേഷ് തട്ടാംപറമ്പിൽ, സോബിൻ ഇലവുംപാറയിൽ എന്നിവർ നേതൃത്വം നൽകി.