കട്ടപ്പന :സുവർണഗിരി സുവർണ ക്ലബ് റീഡിങ് റൂം ആൻഡ് ലൈബ്രറി ഓണാഘേഷവും വോളിബോൾ ടൂർണമെന്റും നടക്കും. 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. നിർധന രോഗിക്ക് ചികിത്സാ സഹായം നൽകുന്നതിനായി സംഘടിപ്പിച്ച മാരത്തോണിൽ പങ്കെടുക്കുന്നതിനിടെ അന്തരിച്ച അലക്സ് ഒ .എസിന്റെ സ്മരണാർഥം 17ന് വോളിബോൾ ടൂർണമെന്റും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉത്രാട ദിനത്തിൽ
ഓണപ്പാട്ട്, സിനിമാഗാന മത്സരം, നാടൻപാട്ട് മത്സരം, കവിതാലാപനം, പെൻസിൻ ഡ്രോയിങ്, പ്രച്ഛനവേഷ മത്സരം, കായിക മത്സരം എന്നിവ നടക്കും. മത്സരം വാർഡ് കൗൺസിലർ ഷമേജ് കെ. ജോർജ് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം .എ സുരേഷ് അദ്ധ്യക്ഷനാകും. വി. ആർ സജി, ബീനാ ജോബി, മനോജ് എം തോമസ്, നിഷാ പി .എം, ഷമേജ് കെ .ജോർജ്, എസ് സൂര്യലാൽ, ലിജോബി ബേബി, ടി ബി ശശി, ഡോ. കണ്ണൻ വി, ജോഷി കുട്ടട, മഞ്ചു സതീഷ്, ഷാജി കൂത്തോടിയിൽ, ആർ മുരളീധരൻ എന്നിവർ സംസാരിക്കുമെന്നും എം എ സുരേഷ്, ലിജോബി ബേബി, കെ. ആർ രാമചന്ദ്രൻ, ആർ. മുരളീധരൻ, ഡിനീഷ് കെ .ബി, പി .ബി ഷിബുലാൽ, രാജൻകുട്ടി മുതുകുളം എന്നിവർ പറഞ്ഞു.