കട്ടപ്പന: എസ്എൻ.ഡി.പി യോഗം പുളിയൻമല ശാഖയിൽ ഡോ. പൽപ്പു കുടുംബയോഗത്തിൽ ദിവ്യജ്യോതി പ്രയാണം നടത്തി. പ്രസിഡന്റ് പ്രവീൺ വട്ടമല കുടുംബയോഗം ചെയർമാൻ ഷാജി ചെറിയ കൊല്ലപ്പള്ളിക്ക് ദിവ്യജ്യോതി കൈമാറി. തുടർന്ന് കുടുംബയോഗ പരിധിയിലെ വീടുകളിൽ പര്യടനം നടത്തി. യൂണിയൻ കമ്മിറ്റിയംഗം ഇ .എ ഭാസ്‌കരൻ, കുടുംബയോഗം ചെയർമാൻ ഷാജി ചെറിയ കൊല്ലപ്പള്ളി, കൺവീനർ ഷാജി ഇളംപുരയിടം, സുരേഷ് അറക്കപറമ്പിൽ, ഷാജി പൊങ്ങൻപാറ, രാധാമണി കൃഷ്ണൻകുട്ടി, അനീഷ് ല്ലോലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
.