തൊടുപുഴ : നാട്ടുചന്തയിൽ നിന്നുള്ള നാടൻ ഉൽപ്പന്നങ്ങളുമായി കാഡ്സ് ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു ഓണച്ചന്തയുടെ ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം നിർവഹിച്ചു. വാർഡ് കൗൺസിലർ പി .ജി .രാജശേഖരൻ ആദ്യ വില്പന നിർവഹിച്ചു. കാഡ്സ് പ്രസിഡന്റ്. കെ .ജി ആന്റണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സജി മാത്യു. എൻ. ജെ മാമച്ചൻ, വി .പി. സുകുമാരൻ, വി .പി. ജോർജ്, കെ. എം. ജോസ് , ജിജി മാത്യു, കെ.എം മത്തച്ചൻ എന്നിവർ പ്രസംഗിച്ചു. പ്രാദേശികമായി സംഭരിച്ച ഏത്തക്കുലകളും നാടൻ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഓണവിപണിയുടെ സവിശേഷതകളാണ്. ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് ഉപ്പേരി മുതൽ പായസം വരെയുള്ള 33 ഇനം കാഡ്സിന്റെ സ്വന്തം ഉത്പ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓണവിപണി നാളെവരെ തുടരും .20 ഇനങ്ങൾ അടങ്ങിയ കാഡ്സ് ഓണക്കിറ്റ് 150 രൂപ വിലക്കുറവിൽ 750 രൂപക്ക് ഓണത്തോടനുബന്ധിച്ച് ലഭ്യമാണ്.