പീരുമേട്: പാമ്പനാർ ശ്രീ മുരുക സ്വാമി ക്ഷേത്രത്തിൽനടന്നു വന്നിരുന്ന ഗണേശോത്സവം സമാപിച്ചു. ഗണേശ വിഗ്രഹം പഴയ പാമ്പനാർ ആറ്റിൽ തീർത്ഥത്തിൽ നിമജ്ജനം ചെയ്തു . ചിദംബരം, പദ്മപുരം ലാൻട്രം, ഗ്ലൻമേരി എസ്റ്റേറ്റ്, പഴയപാംമ്പനാർ,കല്ലാർ , കൊടുവാ, തെപ്പകുളം, പട്ടുമല, റാണി കോവിൽ തുടങ്ങിയ എസ്റ്റേറ്റുകളിൽ നിന്നും ഗണേശ വിഗ്രഹങ്ങൾ വഹിച്ചു കൊണ്ടുള്ള ഘോഷയാത്രകൾ പാമ്പനാറിൽ സംഗമിച്ചു. പാമ്പനാർ ഹിന്ദു സമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപടിക്ക് ഡി. മനോഹരൻ. ആർ.രാധാകൃഷ്ണൻ, ചന്ദ്രബോസ്, ബാലകുമാർ, ധനശേഖർ, വിജയ് എന്നിവർ നേതൃത്വം നൽകി.