പീരുമേട്: നവ കേരള സദസ്സിൽ നടപടി ആവശ്യപ്പെട്ട് പരാതി ലഭിച്ച പീരുമേട് മണ്ഡലത്തിലെ രണ്ട് റോഡുകൾക്ക് 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.പൊതുമരാമത്ത് വകുപ്പ് കുമളി സെക്ഷന്റെ കീഴിൽ വരുന്ന വാളാർഡി,മേപ്പുരട്ട് വട്ടപ്പാറ കണ്ണിമാർച്ചോല ആനക്കുഴി ഡൈമൂക്ക് റോഡ് പുനർനിർമ്മിക്കുവാൻ 3.5 കോടി രൂപയും ,പൊതുമരാമത്ത് വകുപ്പ് പീരുമേട് സെക്ഷന്റെ കീഴിലുള്ള പെരുവന്താനം ആനചാരി,അഴങ്ങാട്, മേലോരം ,ബോയ്സ് വള വണ്ണപുരം റോഡ് പുനർനിർമിക്കുവാൻ 3.5 കോടി രൂപയും ഉൾപ്പെടെ 7 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത് .ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കും എന്നു പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.