പീരുമേട്: സ്‌നേഹതീരം ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അംഗ പരിമിതർക്ക് സഹായ ധനം നൽകി.
ചെയർമാൻ സി. സത്യ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഏലപ്പാറ വാർഡ് മെമ്പർ ബിജു ഗോപാൽ സഹായ ധനം വിതരണോദ്ഘാടനം നടത്തി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.സന്തോഷ്‌കുമാർ ബാബു കുറ്റിക്കൽ, പി.എ. ഹരീഷ്, ശശികുമാർ.കെ., ഡെന്നീസ് ജോർജ്, പി. ശരവണൻ , റ്റി. രാജരത്തിനം , പ്രഭാകർ, അഭിയ സൈമൺ,എന്നിവർ സംസാരിച്ചു