തൊടുപുഴ: എൽ.ഐ.സി.ഏജന്റുമാരും ജീവനക്കാരും സംയുക്തമായി ഓണാഘോഷം നടത്തി. ഒന്നിച്ചോണം 2025 എന്ന പേരിലായിരുന്നു താലൂക്ക് തല ഓണാഘോഷം. ഓണാഘോഷ പരിപാടി തൊടുപുഴ ബ്രാഞ്ച് മാനേജർ എൻ.വി അശ്വിൻ പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയർമാൻ അനീറ്റ ട്രീസ ജേക്കബ് അദ്ധ്യക്ഷയായി. ജനറൽ കൺവീനർ ജയ്സൺ തോമസ്, എ. ഐ. എൽ. ഐ.എഫ് വർക്കിങ് പ്രസിഡന്റ് പി.എൻ. രാജീവൻ, എൽ.ഐ.സി.എ. ഐ.ഐ. വർക്കിങ് കമ്മിറ്റിയംഗം സി.കെ. ലതീഷ്,അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നജുമുന്നിസ , ഹയർ ഗ്രേഡ് അസിസ്റ്റന്റ് ടി.ജി മിനിമോൾ, കെ.പി. അനിൽകുമാർ, കെ.സി. ത്രേസ്യാമ്മ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടത്തി.