അടിമാലി: സാമാജിക സമരസത ദക്ഷിണ കേരളം ജ്വാലാമിലൻ ട്രസ്റ്റ് കൊച്ചിയുടെ നേതൃത്വത്തിൽ അടിമാലിയിൽ ഓണകിറ്റ് വിതരണം സംഘടിപ്പിച്ചു.ബി പി സി എൽ കൊച്ചി റിഫൈനറി ജീവനക്കാരുടെ സാമൂഹിക, സാംസ്‌ക്കാരിക സംഘടനയാണ് ജ്വാലമിലൻ.ആയിരമേക്കർ കല്ലമ്പലത്തിൽ വിവിധ ആദിവാസി ഉന്നതികളിലെ കുടുംബങ്ങൾക്കാണ് ഓണകിറ്റുകൾ വിതരണം നടത്തിയത്.പ്രാന്ത സമാജിക സമരസത ദക്ഷിണ കേരളം സംയോജക് വി .കെ വിശ്വനാഥൻ പരിപാടി ഉദ്ഘാടനം ചെയ്തു.ആർ എസ് എസ് ജില്ലാ സഹസംഘ് ചാലക് സി .എൻ ഗോപി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജ്വാലാമിലൻ ട്രസ്റ്റ് പ്രസിഡന്റ് അനിൽ പി പണിക്കർ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ എ. വി ബാബു, ടി. എൽ രാധാകൃഷ്ണൻ മാഷ്, ഇ .എൻ സുരേഷ്, പരമേശ്വരൻ നായർ, ഷൈജു റ്റി. വി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഓണസദ്യയും ഒരുക്കിയിരുന്നു.