കട്ടപ്പന: കേരള കോൺഗ്രസ് (എം) കാഞ്ചിയാർ മണ്ഡലം കൺവെൻഷൻ മന്ത്രി റോഷി
അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സമഗ്ര വികസനത്തിന് നേതൃത്വം കൊടുക്കാൻ കേരള കോൺഗ്രസ് പാർട്ടിക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലൂടെ കഴിഞ്ഞുവെന്നത് വസ്തുതയാണ. അതിലൂടെ സമാനതകളില്ലാത്ത വികസനനേട്ടം കൈവരിക്കാൻ കാഞ്ചിയാർ പഞ്ചായത്തിനും സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം വി കുര്യൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, മനോജ് എം തോമസ്, അഭിലാഷ് മാത്യു, ജോർജ് അമ്പഴം, ബിജു ഐക്കര, ജോമോൻ ജോസ് പൊടിപാറ, സുബിത ജോമോൻ, ബിജു കപ്പലുമാക്കൽ, മനേഷ് മാത്യു കൊട്ടാറ്റ്, ബിനോജ് ചെത്തിമറ്റം, മനോജ് താഴത്തെ മുറിയിൽ, ജിജുമോൻ ജോണി, അപ്പച്ചൻ പൂവത്തുങ്കൽ, തങ്കച്ചൻ പറപ്പള്ളി, ചാക്കോ ഇല്ലിക്കൽ, തങ്കച്ചൻ കപ്പലുമാക്കൽ, ജോസ് പാലപ്പള്ളി, സുബിൻസ് പൊടിപാറ, കെ എം തോമസ്, കെ സി ജോസഫ്, കുട്ടിയച്ചൻ തെക്കേവയിലിൽ, ജോസ് പാലപള്ളി എന്നിവർ പങ്കെടുത്തു.